
കൊല്ലം: ജില്ലയിലെ സ്റ്റുഡൻസ് ഹോസ്റ്റലുകൾ, വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ, മറ്റ് ഹോസ്റ്റലുകൾ എന്നിവ ഭക്ഷ്യസുരക്ഷാമാനദണ്ഡം പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. ഭക്ഷ്യസുരക്ഷ ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ നിർബന്ധമായും നേടിയിരിക്കണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയ സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണം. നിബന്ധനകൾ ലംഘിക്കുന്ന ഹോസ്റ്റലുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. ഫോൺ: 0474 2766950.