ameen-
അൽ അമീൻ

കൊല്ലം: കടപ്പാക്കടയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കണക്കിൽ തിരിമറി നടത്തി 20.19 ലക്ഷം രൂപ അപഹരിച്ച ജീവനക്കാരിൽ രണ്ടാമനും പിടിയിൽ. സെയിൽസ് ഓഫീസറായിരുന്ന ഇരവിപുരം സക്കീർ ഹുസൈൻ നഗർ 214ബിയിൽ ആഷിക് മൻസിലിൽ അൽ അമീൻ (21) ആണ് പിടിയിലായത്. മ​റ്റൊരു സെയിൽസ് ഓഫീസർ മുഹമ്മദ് റാഫിക്കിനെ കഴിഞ്ഞ ദിവസം അറസ്​റ്റ് ചെയ്തിരുന്നു.

സ്ഥാപനത്തിലെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തിരിച്ചറിയിൽ രേഖകളും ഉപയോഗിച്ച് പർച്ചേസ് ലോണിന് ഫിനാൻസ് സ്ഥാപനത്തിന്റെ അംഗീകാരം വാങ്ങുകയായിരുന്നു. നഗരത്തിലെ പ്രധാന
വ്യാപാര സ്ഥാപനങ്ങളുടെ ഇൻവോയിസാണ് ഇതിനായി ഉപയോഗിച്ചത്. സ്ഥാപനത്തിന്റെ
ഇന്റേണൽ ആഡി​റ്റിംഗിൽ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ബ്രാഞ്ച് മാനേജർ കൊല്ലം ഈസ്​റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. സി.ഐ ആർ. രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ രാജ്‌മോഹൻ, എ.എസ്‌.ഐ ജലജ, സി.പി.ഒമാരായ രാജഗോപാൽ, സജീവ് എന്നിവരാണ് ഇയാളെ പിടികൂടിയത്.