ഓയൂർ: പൂയപ്പള്ളി ഗ്രാമ പഞ്ചായത്തിൽ നിന്ന് ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ ലഭിക്കുന്ന 60 വയസിൽ താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനർവിവാഹിതയല്ലായെന്ന് വില്ലേജ് ഓഫീസർ / ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് 24 ന് മുമ്പായി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് പെൻഷൻ ലഭിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.