bose-
ചന്ദ്രബോസ്

കൊല്ലം: സമ്മാനത്തുകയ്ക്കായി ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാട്ടിയയാളെ ലോട്ടറി ഓഫീസ് ജീവനക്കാർ തടഞ്ഞുവച്ചു പൊലീസിന് കൈമാറി. മുണ്ടയ്ക്കൽ തെക്കേവിള സി.ആർ.എ.-സി55 തെക്കേക്കു​റ്റി തെക്കതിൽ ചന്ദ്രബോസ് (60) ആണ് പിടിയിലായത്. കേരള ഭാഗ്യക്കുറിയുടെ അക്ഷയ-526 ലോട്ടറി ടിക്ക​റ്റിൽ സമ്മാനം ലഭിച്ച നമ്പർ തിരുത്തി ഭാഗ്യക്കുറി ഓഫീസിൽ നൽകുകയായിരുന്നു. ഓഫീസിൽ നടത്തിയ പരിശോധനയിൽ നമ്പർ വ്യാജമാണെന്ന് മനസിലായതിനെ തുടർന്ന് ജീവനക്കാർ ഇയാളെ തടഞ്ഞ് വയ്ക്കുകയും ഈസ്റ്റ് പൊലീസിന് കൈമാറുകയുമായിരുന്നു. ഈസ്​റ്റ് ഇൻസ്‌പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ രതീഷ്‌കുമാർ, സി.പി.ഒമാരായ സജീവ്, ശ്രീജിത്ത് എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.