ചാത്തന്നൂർ: ദേശീയപാത വികസനത്തിന്റെ പേരിൽ ചാത്തന്നൂർ ടൗൺ​ മതിൽ കെട്ടി രണ്ടാക്കാനുള്ള തീരുമാനത്തി​ൽ പ്രതിഷേധവുമായി വ്യാപാരി​കൾ ഉൾപ്പെടെ രംഗത്ത്. ഇതുമായി​ ബന്ധപ്പെട്ട് ഇന്ന് വൈകി​ട്ട് 4ന് ടൗൺ വികസന സമിതിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ആർ.സി ബാങ്ക് ഹാളിൽ സെമിനാർ നടത്തും. പുനരധിവാസം ഉറപ്പാക്കുക, നിലവിലെ പ്ലാനും എസ്റ്റിമേറ്റും മാറ്റി തയ്യാറാക്കുക, ചരിത്രത്തിന്റെ ഭാഗമായ ചാത്തന്നൂർ ടൗൺ സംരക്ഷിക്കുക എന്നി​വ ചർച്ച ചെയ്യാനാണ് സെമിനാർ നടത്തുന്നതെന്ന് ടൗൺ വി​കസനസമിതി സെക്രട്ടറി. കെ.കെ.നിസാർ പറഞ്ഞു.