കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ചേർത്തലയിൽ ഇന്ന് നടക്കുന്ന സമ്മേളനത്തിന്റെ തത്സമയസംപ്രേക്ഷണം എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഒാഡിറ്റോറിയത്തിൽ ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും. ശാഖാ ഭാരവാഹികളും വനിതാസംഘം പ്രവർത്തകരും യൂത്ത് മൂവ്മെന്റ് പ്രവർത്തകരും പങ്കെടുക്കും. ഇതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി യൂണിയൻ പ്രസിഡന്റ് കെ. സുശീലനും സെക്രട്ടറി എ. സോരരാജനും അറിയിച്ചു.