കൊല്ലം: ജില്ലയിലെ നിക്ഷേപ തട്ടിപ്പിനെ തുടർന്ന് പൂട്ടിപ്പോയ പോപ്പുലർ ഫിനാൻസിന്റ വിവിധ ശാഖകളിൽ റവന്യു അധികൃതരുടെ നേതൃത്വത്തിൽ കണക്കെടുപ്പ് തുടങ്ങി. കൊല്ലം താലൂക്കിൽ കുണ്ടറ ഇളമ്പള്ളൂർ, പോളയത്തോട് ശാഖകളിലാണ് ഇന്നലെ കണക്കെടുപ്പ് നടന്നത്. കുണ്ടറ ഇളമ്പള്ളൂർ ശാഖയിൽ 5000 രൂപ മാത്രമാണ് കണ്ടെത്തിയത്. പോളയത്തോട് 2500 ഗ്രാം സ്വർണവും 88,900 രൂപയും കണ്ടെടുത്തു.