ഓച്ചിറ: ആധാരം എഴുത്ത് അസോസിയേഷൻ ഓച്ചിറ യൂണിറ്റ് സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ. അനന്തകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. തഴവ പഞ്ചായത്ത് പ്രസിഡന്റ് എസ്. സദാശിവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ്. എ. വാഹിദ്, പഞ്ചായത്തംഗം സലീന ജമാൽ, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലൻ നായർ, എ. സലിം, വി. മുരളീധരൻ പിള്ള, കെ. ശശിധരൻ പിള്ള, എം. ഷിജു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എം. ഷിജു (പ്രസിഡന്റ്), എം. അബ്ദുൽ നാസർ കുഞ്ഞ് (സെക്രട്ടറി), ഡി. രാജപ്പൻ (ഖജാൻജി ) എന്നിവരെ തിരഞ്ഞടുത്തു.