ഓടനാവട്ടം: എസ്.എൻ.ഡി.പി യോഗം വെളിയം സെൻട്രൽ 838-ാം നമ്പർ ശാഖാപൊതുയോഗം 12ന് രാവിലെ 10ന് ശാഖാമന്ദിരത്തിൽ കൂടും. ശാഖാ പ്രസിഡന്റ്‌ ആർ. ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ നേതാക്കൾ പങ്കെടുക്കും. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖാസെക്രട്ടറി ജി. രാജേന്ദ്രൻ അഭ്യർത്ഥിച്ചു.