photo
ഡി.വിശ്വസേനൻ

അഞ്ചൽ: സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറിയായി ഡി. വിശ്വസേനനെ വീണ്ടും തിരഞ്ഞെടുത്തു. കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം,​ റപ്ക്കോ ഡയറക്ടർ ബോർ‌ഡ് മെമ്പർ എന്നീനിലകളിൽ പ്രവർത്തിച്ചുവരുന്ന വിശ്വസേനൻ ഏരൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും നിലവിലെ ഡയറക്ടർ ബോർഡ് അംഗവുമാണ്. സമാപന സമ്മേളനത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രസംഗം നടത്തി. ഇരുപത്തിയൊന്ന് അംഗ ഏരിയാ കമ്മിറ്റി അംഗങ്ങളെയും പന്ത്രണ്ട് അംഗ ജില്ലാസമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. വിശ്വസേനനെ കൂടാതെ കെ. ബാബു പണിക്കർ, വി.എസ്. സതീഷ്, വി. രവീന്ദ്രനാഥ്, പി. അനിൽകുമാർ, സുജാചന്ദ്രബാബു, എസ്. സൂരജ്, രഞ്ജു സുരേഷ്, എ. അജാസ്, പി. ലൈലാ ബീവി, ജി. രവീന്ദ്രൻപിളള, കെ.എസ്. ഗോപകുമാർ, ബി. രാജീവ്, ജെ. പത്മൻ, ടി. അജയൻ, എസ്. ഹരിരാജ്, എം. അജയൻ, എം. ഹംസ, ജി. പ്രമോദ്, പി. രാജീവ്, എസ്. രാജേന്ദ്രൻപിള്ള എന്നിവരാണ് ഏരിയാ കമ്മിറ്റി അഗംങ്ങൾ.