thodiyur
അസംഘടിത തൊഴിലാളി കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: അസംഘടിത തൊഴിലാളി കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി നേതൃയോഗം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊവിഡാനന്തരം നിരവധി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ട് ജീവിതം പ്രതിസന്ധിയിലാണെന്നും അവരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ഡി. മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സവിൻ സത്യൻ മുഖ്യപ്രഭാഷണം നടത്തി. ബോബൻ ജി. നാഥ്, ബാബു ജി. പട്ടത്താനം, സുഭാഷ് ബോസ്, അൻസാർ എ. മലബാർ, കൃഷ്ണപിള്ള, കെ. മോഹനൻ, പെരുമാനൂർ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.