 
കൊല്ലം: വൃക്കകൾ തകരാറിലായ വീട്ടമ്മ സഹായം തേടുന്നു. കൊല്ലം ഇരവിപുരം വാളത്തുങ്കൽ ഇടശ്ശേരി കമ്പനിക്ക് സമീപം ഓലമേഞ്ഞ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ബിന്ദുവാണ് സുമനസുകളുടെ കരുണ തേടുന്നത്.
ലോട്ടറി വില്പനക്കാരനാണ് ഭർത്താവ്. ഡിഗ്രിക്കും പ്ളസ്ടുവിനും പഠിക്കുന്ന രണ്ട് പെൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ബിന്ദുവിന് ഡയാലിസിസ് നടത്തുന്നത്. അമ്മയുടെ ശുശ്രൂഷയുമായി ബന്ധപ്പെട്ട് മക്കളും ആശുപത്രിയിലാണ്. പഠനവും മുടങ്ങി. സഹായത്തിനു ബന്ധുക്കളോ സുഹൃത്തുക്കളോ ആരുമില്ല. എസ്.ബി.ഐ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പർ 36952631607 (വിജി), ഐ.എഫ്.എസ് കോഡ് SBIN0000903