phot
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ വെള്ളാപ്പള്ളി നടേശൻ 25വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി പുനലൂർ യൂണിയനിൽ സംഘടിപ്പിച്ച യൂണിയൻതല മഹാസമ്മേളനം എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി,സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി​ എന്നീ നി​ലകളി​ൽ വെള്ളാപ്പള്ളി​ നടേശൻ 25 വർഷം പൂർത്തിയാക്കിയതന്റെ ആഘോഷങ്ങളുടെ ഭാഗമായി ചേർത്തലയിൽ നടന്ന പരിപാടികളുടെ തത്സമയ വീഡിയോ പ്രദർശനം പുനലൂർ യൂണിയനിൽ നടന്നു. യൂണിയനിലെ 67 ശാഖകളിലെയും പ്രസിഡന്റമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കമ്മിറ്റി അംഗങ്ങൾ, വനിതാസംഘം, യൂത്ത് മൂവ്മെന്റ്, മൈക്രോ ഫിനാൻസ് ഗ്രൂപ്പ് ശാഖ ഭാരവാഹികളും പ്രവർത്തകരും സംപ്രേക്ഷണം കാണാൻ എത്തിയിരുന്നു.

പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ യൂണിയൻതല മഹാസമ്മേളനം ഭദ്ര ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യൂണിയൻ കൗൺസിലറമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, അടുക്കളമൂല ശശിധരൻ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജി.അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.