കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ വ്യാപാര സംഘടനകൾ ചേർന്ന് അശാസ്ത്രീയമായ പാർക്കിംഗ് നിയന്ത്രണങ്ങൾക്കെതിരെ ഞങ്ങൾക്കും ജീവിക്കണം എന്ന പേരിൽ സമര പരിപാടികൾക്ക് രൂപം നൽകുന്നതിനായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഭാരവാഹികളായി എം. ഷാഹുദ്ദീൻ( രക്ഷാധികാരി), സി.എസ്. മോഹൻദാസ്( ചെയർമാൻ) സന്തോഷ് കല്യാണി (കൺവീനർ), ജയകുമാർ കൊട്ടാരം, സാബു നെല്ലിക്കുന്നം, ദുർഗാ ഗോപാലകൃഷ്ണൻ, സജി യോഹന്നാൻ, സക്കീർ കൊച്ചുപിള്ള, ഷിബി ജോ‌ർജ് ( വൈസ് ചെയർമാന്മാർ) എന്നിവരെ തിരഞ്ഞെടുത്തു.