 
പോരുവഴി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കുന്നത്തൂർ യൂണിയൻ ഹാളിൽ നടന്ന യോഗം യൂണിയൻ സെക്രട്ടറി ഡോ.പി. കമലാസനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ചേർത്തലയിൽ നടന്ന ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണവും നടന്നു.
യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ്, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ ശ്രീലയം ശ്രീനിവാസൻ, വി. ബേബികുമാർ, യൂണിയൻ കൗൺസിലർമാരായ അഡ്വ.സുധാകരൻ, അഡ്വ. സുഭാഷ് ചന്ദ്രബാബു, നെടിയവിള സജീവൻ, പ്രേം ഷാജി, അഖിൽ സിദ്ധാർത്ഥ്, തഴവാവിള ദിവാകരൻ, പഞ്ചായത്തു കമ്മിറ്റി അംഗങ്ങളായ ആർ. സുഗതൻ, സുഭാഷ് ചന്ദ്രൻ, എസ്. രഞ്ജിത്ത്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ഡോ.അജിത്, സെക്രട്ടറി മനു കാർത്തിക, വനിതാ സംഘം പ്രസിഡന്റ് എസ്. സജിത, സെക്രട്ടറി രാജി, ശാഖ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ, യൂണിയൻ കിമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ, അംഗങ്ങൾ, മൈക്രോ ഫിനാൻസ് കൺവീനർമാർ, ജോയിന്റ് കൺവീനർമാർ, യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.