കണ്ണനല്ലൂർ: കൊല്ലം- കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്യുകയായിരുന്ന മുട്ടയ്ക്കാവ് സ്വദേശിനിയായ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചെടുക്കൻ ശ്രമിച്ച സഹോദരികളായ തമിഴ്‌നാട് സ്വദേശികളെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തൂത്തുക്കുടി അണ്ണാ നഗർ അമ്മൻകോവിൽ എസക്കി വീട്ടുനമ്പർ 13 ൽ അനു (29), ദിവ്യ (28) എന്നിവരാണ് പിടിയിലായത്. യുവതികൾ മുമ്പും ജില്ലയിലെ വിവിധ സ്റ്റേഷനുകളി പ്രതികളായിട്ടുണ്ട്.
കൊല്ലത്ത് നിന്നു കുളത്തൂപ്പുഴയ്ക്ക് പോകുന്ന വേണാട് ബസിൽ മുട്ടയ്ക്കാവിൽ നിന്നു കയറി വെളിച്ചിക്കാലയെത്തിയപ്പോഴാൻണ് യുവതികൾ മാല പൊട്ടിക്കാൻ ശ്രമിച്ചത്. വീട്ടമ്മ ബഹളം വച്ചതോടെ യാത്രക്കാർ പ്രതികളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.