കൊല്ലം: വീടിന് മുന്നിലെ വഴിയിൽ കരിയിലയും ചപ്പുചവറുകളും ഇട്ടതിനെ ചോദ്യം ചെയ്ത യുവതിയെ ഉപദ്രവിച്ചയാൾ പിടിയിൽ. വടക്കേവിള സുരഭി നഗർ 84 ൽ വിനോദ് ഭവനിൽ വിനോദ് (42) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം രാവിലെ വിനോദിന്റെ അമ്മ വീടിന് മുമ്പിൽ കരിയിലയും ചപ്പ്ചവറുകളും ഇട്ടതിനെ യുവതി ചോദ്യം ചെയ്തു. ഇതോടെ വിനോദും അമ്മയും ചേർന്ന് യുവതിയെ കുട കൊണ്ട് അടിച്ചു. രാത്രി രഞ്ജിത്ത് യുവതിയുടെ പിതാവിനെ അടിച്ചു. അത് തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയെ വീണ്ടും ആക്രമിച്ചെന്നാണ് കേസ്. പ്രതി മുമ്പ് അബ്കാരി കേസുകളിൽ പ്രതിയായിട്ടുണ്ട്.