photo
റെഡ്ക്രോസ് കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സമാഹരിച്ച മാസ്കുകൾ കന്നേറ്റി സി.എം.എസ്.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി കൊടിയാട്ട് രാമചന്ദ്രൻ പിള്ള സ്കൂൾ ഹെഡ്മാർ ബിജു വൈ.ജോർജിന് കൈമാറുന്നു

കരുനാഗപ്പള്ളി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി കന്നേറ്റി സി.എം.എസ്.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മാസ്കുകളും സാനിട്ടൈസറുകളും വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജു വൈ.ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കോടിയാട്ട് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സലിംഖാൻ, ജി.സുന്ദരേശൻ, ആർ.രവി, ബി.സജീവ്കുമാർ, ആശാ ഫിലിപ്പ്, ആൻസി ജോർജ്ജ്, മൺസൂർ എന്നിവർ സംസാരിച്ചു.