ചവറ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചവറ യൂണിയൻ നേതൃത്വത്തിൽ യൂണിയൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച യോഗം ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ ആദ്ധ്യക്ഷത വഹിച്ച. സന്തോഷ് തുപ്പാശ്ശേരി, അഡ്വ. സി.പി. സുധീഷ് കുമാർ, എം പി. ശ്രീകുമാർ, മുരളീധരൻ, സുേരേഷ് കുമാർ, കാർത്തികേയൻ, ഗണേഷ റാവു, രഘു, ഓമനക്കുട്ടൻ, റോസ് ആനന്ദ്, ബിനു പള്ളിക്കോടി, അംബിക രാജേന്ദ്രൻ, അപ്സര സുരേഷ്, ശോഭകുമാർ, മോഹൻ നിഖീലം, സിബുലാൽ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് സ്വാഗതവും കെ.സുധാകരൻ നന്ദിയും പറഞ്ഞു.