pho
ദേശിയ പാതയിലെ ഇടപ്പാളയത്ത് നിയന്ത്രണം വിട്ടെത്തിയ സിമൻറ് ലോറി മരത്തിൽ ഇടിച്ച് കയറിയ നിലയിൽ

പുനലൂർ: കൊല്ലം -തിരുമംഗലം ദേശീയ പാതയിൽ നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി മരത്തിലിടിച്ചുകയറി ലോറി ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ലോറി ഡ്രൈവറായ ഇടപ്പാളയം മുകുൻകോവിലിന് സമീപത്തെ നന്ദുവിനാണ് (25) പരിക്കേറ്റത്. ഇയാളെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ ദേശീയ പാതയിലെ ഇടപ്പാളയം റേഷൻ കടക്ക് സമീപമായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് സിമന്റ് കയറ്റിയെത്തിയ ലോറി എതിർദിശയിൽ നിന്നെത്തിയ മറ്റൊരു മിനി ലോറിയിൽ ഇടിച്ച ശേഷം നിയന്ത്രം വിട്ട് പാതയോരത്ത് നിന്ന മഹാഗണി മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ സിമന്റ് ലോറിയുടെ മുൻ ഭാഗം പൂർണമായും നശിച്ചു.