photo
ഇടയ്ക്കാട് തെക്ക് ചെറുത്താഴം - കാഞ്ഞിരകുറ്റിവിള റോഡു പണി പൂർത്തിയാക്കാത്ത പോരുവഴി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി.പി.എം പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം ശൂരനാട് ഏരിയാ കമ്മിറ്റി അംഗം എ. ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ഇടയ്ക്കാട് തെക്ക് ചെറുത്താഴം - കാഞ്ഞിരകുറ്റിവിള റോഡു പണിയ്ക്ക് എം.എൽ.എ ഫണ്ട് അനുവദിച്ച് ഒരു വർഷം കഴിഞ്ഞിട്ടും റോഡിന്റെ പണി പൂർത്തിയാക്കാത്ത പോരുവഴി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി.പി.എം പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സി.പി.എം ശൂരനാട് ഏരിയാ കമ്മിറ്റി അംഗം എ. ഹുസൈൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരക്കുറ്റിവിള ബ്രാഞ്ച് സെക്രട്ടറി എൻ. പുഷ്പലത അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം ബി. ബിനീഷ്, ലോക്കൽ സെക്രട്ടറി എം. മനു, വാർഡ് മെമ്പർ ശ്രീതാ സുനിൽ,​ ലോക്കൽ കമ്മിറ്റി അംഗം രോഹിണി രാജു, കലതിവിള ബ്രാഞ്ച് സെക്രട്ടറി ജയചന്ദ്രൻ,​ വിദ്യ ഗോപി എന്നിവർ സംസാരിച്ചു.