കുണ്ടറ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷവുമായി ബന്ധപ്പെട്ടു നടന്ന കുണ്ടറ യൂണിയൻതല സമ്മേളനം ഉദ്ഘാടനം മന്ത്റി ജെ.ചിഞ്ചുറാണി നിർവഹിച്ചു.
യൂണിയൻ സെക്രട്ടറി എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മ പ്രചാരകൻ പിറവന്തൂർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നിയുക്ത ഡയറക്ടർ ബോർഡ് അംഗങ്ങളായ കാവേരി ജി. രാമചന്ദ്രൻ, കെ.നകുലരാജൻ, യൂണിയൻ കൗൺസിലർമാരായ എസ്.അനിൽകുമാർ, എസ്.ഷൈബു, പ്രിൻസ് സത്യൻ, പി.പുഷ്പ പ്രതാപ്, വി. ഹനീഷ്, യൂത്ത് മൂവ്‌മെന്റ് ജില്ല ചെയർമാൻ സിബു വൈഷ്ണവ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വി. സജീവ്, പി. തുളസീധരൻ, സൈബർ സേന ജില്ലാ ചെയർമാൻ രഞ്ജിത്ത് കണ്ടച്ചിറ, വനിത സംഘം പ്രസിഡന്റ് സഭനദേവി, യൂത്ത് മുവമെന്റ് പ്രസിഡന്റ് എം.ആർ.ഷാജി, സൈബർ സേന ചെയർപേഴ്സൺ രാഖി സുധീഷ്, എംപ്ലോയ്മെന്റ് യൂണിയൻ പ്രസിഡന്റ് രാജേഷ്, പെൻഷനേഴ്സ് ഫോറം പ്രസിഡന്റ് അംബുജാക്ഷ പണിക്കർ, വൈദിക സമിതി ചെയർമാൻ ഗണേശൻ തിരുമേനി എന്നിവർ സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ഭാസി സ്വാഗതവും കൗൺസിലർ ജി. ലിബു നന്ദിയും പറഞ്ഞു.