കുണ്ടറ: ആർ.വൈ.എഫ് കുണ്ടറ മണ്ഡലം ഭാരവാഹികളായി സുധീഷ് (പ്രസിഡന്റ്‌ ), മിനീഷ്യസ് ബെർണാർഡ് (സെക്രട്ടറി ), സർജു (ട്രഷർ) എന്നിവരെയും 15 അംഗ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. കുണ്ടറ ആറുമുറിക്കടയിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ ജെ.മധു, ടി സി. വിജയൻ, ഫിറോസ് ഷാ, പുലത്തറ നൗഷാദ്, എം.എസ്. ഗോപകുമാർ, മുളവന വിനോദ്, ഫെബി സ്റ്റാലിൻ, ടി.സി. അനിൽ, പ്രദീപ്‌, ഷെമീർ ചേരികൊണം, ഷൈജു ജോസ്, സജീവ്, സുജിത് എന്നിവർ സംസാരിച്ചു.