 
കൊല്ലം: സി.പി.എമ്മും ആർ.എസ്.എസും അക്രമരാഷ്ട്രീയം വെടിയണമെന്ന് എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി 'ഇന്ത്യ യുണൈറ്റഡ് ' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദു കൃഷ്ണ. തിരുമുല്ലവാരം ഗാന്ധിഘട്ടിൽ നിന്നാരംഭിച്ച പദയാത്ര യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണു സുനിൽ പന്തളം ജാഥ ക്യാപ്ടൻ ഹർഷാദ് മുതിരപ്പറമ്പിലിന് പതാക കൈമാറി ഫ്ളാഗ് ഒഫ് ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശരത് മോഹൻ, കൗശിക് എം.ദാസ്, ഒ.ബി.രാജേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശിവപ്രസാദ്, കുരീപ്പുഴ യഹിയ, ബിച്ചു കൊല്ലം, സാജിർ, അനീഷ് വേണു, സിദ്ദിഖ് കുളംബി, ഷംനാദ് കുരീപ്പുഴ തുടങ്ങിയവർ സംസാരിച്ചു.