 
പുത്തൂർ: ക്വയിലോൺ റോവേഴ്സ് ഓപ്പൺ സ്കൗട്ട് ഗ്രൂപ്പ് ചാരിറ്റമ്പിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അക്ഷരജ്യോതി 2021 എന്ന പ്രോഗ്രാമിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കിഴക്കേ മാറനാട് സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങ് കിഴക്കേ മാറനാട് വാർഡ് മെമ്പർ സച്ചു മോഹൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് സജിൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിന്ധു, സുശീലൻ (ഗ്രൂപ്പ് അംഗം), മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. തൃദീപ്, പൊതുപ്രവർത്തകനായ സന്തോഷ് മാറനാട്, അനീഷ്, സതീഷ് കൊല്ലം എന്നിവർ സംസാരിച്ചു. കോർകമ്മിറ്റി സെക്രട്ടറി രശ്മി ജഗദീഷ് ലാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി മങ്ങാട് മുരളീധരൻ നന്ദിയും പറഞ്ഞു.