 
കൊല്ലം: എസ്.സി മോർച്ച കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി. ആർ.അംബേദ്കർ അനുസ്മരണം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കാര്യാലയത്തിൽ നടന്ന സമ്മേളനത്തിൽ എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് ബി.ബാബുൽദേവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വി.വിനോദ് ,ജില്ലാ വൈസ് പ്രസിഡന്റുമാരായ കരീപ്രവിജയൻ,ശശികല റാവു,രാജേശ്വരി രാജേന്ദ്രൻ,ജില്ലാ സെക്രട്ടറിമാരായ കെ .ആർ.രാധാകൃഷ്ണൻ, മന്ദിരം ശ്രീനാഥ്, ദീപസഹദേവൻ,മണ്ഡലം പ്രസിഡന്റുമാരായ ഹരീഷ് തെക്കടം,അജിത് ചോഴത്തിൽ, മോൻസിദാസ്, ജില്ലാ കമിറ്റി അംഗം എം.എസ് .ലാൽ എന്നിവർ സംസാരിച്ചു.എസ് .സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മീയണ്ണൂർ സുരേഷ്ബാബു സ്വാഗതവും യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം നന്ദിയും പറഞ്ഞു. ജില്ലയിലെ ബി.ജെ.പിയുടെ 22മണ്ഡലം കമ്മിറ്റിയിലും പഞ്ചായത്ത് തലത്തിലും അനുസ്മരണ സമ്മേളനങ്ങൾ നടന്നു.