കൊല്ലം: നഗരവികസനവുമായി ബന്ധപ്പെട്ട് ക്വയിലോണിറ്റിസ് ഫോർ എ കൺസ്ട്രക്‌ടീവ് കൊല്ലത്തിന്റെ (ക്വിക്ക്) നേതൃത്വത്തിൽ 11ന് വൈകിട്ട് 3ന് കൊല്ലം പ്രസ് ക്ലബിൽ വികസനസെമിനാർ നടക്കും. 'കൊല്ലം നഗരവികസനം: പ്രശ്നവും പരിഹാരവും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, പ്രസ് ക്ലബ് സെക്രട്ടറി ജി.ബിജു എന്നിവർ മുഖ്യാതിഥികളാകും. വികസന വിഷയങ്ങൾ ചൂണ്ടിക്കാട്ടാൻ പൊതുസമൂഹവും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.