
കൊല്ലം: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ പരിധിയിലുള്ള കുളത്തൂപ്പുഴ അരിപ്പയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഒഴിവുള്ള ഡ്രോയിംഗ് ടീച്ചർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 10ന് രാവിലെ 11 ന് സ്കൂളിൽ അഭിമുഖം നടക്കും. പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സി.വി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ 9446085395, 9400529020.