കൊല്ലം: കേരള ധീവരസഭ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ബി. മണികണ്ഠന്റെ നേതൃത്വത്തിൽ സമരപ്രക്ഷോഭയാത്ര നടത്താൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. വിനോദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇടപ്പുരയിൽ ബിജു, നേതാക്കളായ സജി ചെല്ലപ്പൻ, തോപ്പിൽ അനിൽ കുമാർ, പടീറ്റേഴത്ത് സുനിൽ കുമാർ, ശശീന്ദ്രൻ ചെറിയഴീക്കൽ, സുധ ആർ.ദാസ്, അജിത്ത്, ജോയി, സാനു, രത്നകുമാർ, സുമേഷ്, ജയകാന്തൻ, എം.എസ്. മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.