chandu-
ചന്തു

കൊല്ലം: യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസി​ൽ യുവാവ് പി​ടി​യി​ൽ. ശക്തികുളങ്ങര ശിവശക്തി നഗർ - 91, കിഴക്കേത്തറ കിഴക്കതിൽ വീട്ടിൽ ചന്തുവാണ് (25) പിടിയിലായത്. ശക്തികുളങ്ങരസി​.ഐ യു. ബിജൂവിന്റെ നേതൃത്വത്തിൽ, സബ് ഇൻസ്‌പെക്ടർമാരായ വി. അനീഷ്, ഷാജഹാൻ, എ.എസ്.ഐ ആർ. ബാബുക്കുട്ടൻ, എസ്.സി.പി.ഒ സരസ്വതി, സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്​റ്റ് ചെയ്തത്.