photo
സി.പി.ഐ ശൂരനാട് - കുന്നത്തൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു.

പോരുവഴി : ഡോ. ബി.ആർ. അംബേദ്ക്കർ ദിനത്തോടനുബന്ധിച്ച് സി.പി.ഐ ശൂരനാട് - കുന്നത്തൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിച്ചു. ചക്കുവള്ളി സി.എം ടവർ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടി സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സി.കെ. ആശ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം കെ. ശിവശങ്കരൻ നായർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ എക്സിക്യുട്ടീവ് അംഗം ആർ.എസ്. അനിൽ സ്വാഗതം പറഞ്ഞു. സി.എം. ഗോപാലകൃഷ്ണൻ നായർ,​ പ്രൊഫ. എസ്. അജയൻ, ബി. വിജയമ്മ, എസ്. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.