 
കൊല്ലം: തുടർച്ചയായി കഥകൾ പറഞ്ഞും കവിതകൾ ചൊല്ലിയും എൽ.കെ.ജി വിദ്യാർത്ഥി വൈദേഹി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടി. നിറുത്താതെ വളരെ വേഗത്തിൽ കഥ പറയാൻ കഴിവുള്ള വൈദേഹി ഇംഗ്ളീഷ്, മലയാളം പാട്ടുകൾ പാടിയും അഞ്ച് സെക്കൻഡിൽ വിവിധ സാധനങ്ങളുടെ പേരു പറഞ്ഞുമാണ് ശ്രദ്ധനേടിയത്.
മനസ്സിൽ തോന്നുന്ന കുഞ്ഞു കവിതകൾ അമ്മയെ കൊണ്ട് ബുക്കിൽ എഴുതിപ്പിക്കാറുണ്ട്. ശ്രീക്യഷ്ണൻ, മുരുകൻ എന്നിവരുടെ വേഷങ്ങൾ കെട്ടി അഭിനയിക്കും. ഒന്നര വയസുള്ളപ്പോൾ ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് നടത്തിയ മത്സരത്തിൽ ബെസ്റ്റ് ബേബി അവാർഡ് ലഭിച്ചിട്ടുണ്ട്. കാമറാമാനായ ചാത്തന്നൂർ താഴം ടി.എസ്. ഭവനിൽ തുഷാദിന്റെയും ബി.ജെ.പി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി അനു തുഷാദിന്റെയും മകളാണ് ചാത്തന്നൂർ താഴം ലിറ്റിൽ ഫ്ളവർ സ്കൂൾ വിദ്യാർത്ഥിയായ വൈദേഹി. പഠിക്കുന്നു.