internship

കൊല്ലം: ജി​ല്ലാഇൻ​ഫർ​മേ​ഷൻ ഓ​ഫീ​സിൽ സ്റ്റൈ​പെൻ​ഡോ​ടു കൂ​ടി അ​പ്രന്റി​സ്​ഷി​പ്പ് ചെ​യ്യു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: ​ജേ​ണ​ലി​സം, പ​ബ്ലി​ക് റി​ലേ​ഷൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളിൽ 2020/2021 വർ​ഷ​ങ്ങ​ളിൽ ബി​രു​ദം/ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളിൽ നി​ന്ന് പി. ജി. ഡി​പ്ലോ​മ. സ്​മാർ​ട്ട്‌​ഫോ​ണും ഇന്റർ​നെ​റ്റ് ക​ണ​ക്ഷ​നും ഉ​ള്ള​വ​രാ​യി​രി​ക്ക​ണം. പൂർ​ത്തി​യാ​ക്കു​ന്ന​വർ​ക്ക് സർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും. യോ​ഗ്യ​താസർ​ട്ടി​ഫി​ക്ക​റ്റി​ന്റെ പ​കർ​പ്പ്, ബ​യോ​ഡേ​റ്റ എ​ന്നി​വ സ​ഹി​തം apprenticeprd2021@gmail.com ഇ​-​മെ​യി​ലിൽ 10ന് മൂ​ന്ന് മ​ണി​ക്ക് മുമ്പ് അ​പേ​ക്ഷി​ക്ക​ണം. ഫോൺ​-0474 2794911.