കൊല്ലം : ആൾ കേരളാ മാർബിൾ ആൻഡ് ടൈൽസ് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന കളക്‌ട്രേറ്റ് ധർണ്ണയുടെ ഭാഗമായി 09 ന് രാവിലെ 10 ന് കൊല്ലം കളക്‌ട്രേറ്റിന് മുമ്പിൽ സമരം നടക്കും. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ തൊഴിലില്ലായ്മ അനുഭവിക്കുന്ന തദ്ദേശീയരായ ഫ്‌ളോറിംഗ് തൊഴിലാളികൾക്ക് സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ കീഴിൽ നടക്കുന്ന മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളിലും 80ശതമാനം തദ്ദേശീയരായ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പ് വരുത്തുക,​ ഫ്‌ളോറിംഗ് മേഖലയിൽ ഏകീകരണ വേതന വ്യവസ്ഥാ സമ്പ്രദായം നടപ്പിലാക്കുക,​ നിർമ്മാണ സാമഗ്രികളുടെ കുത്തനെയുളള വിലക്കയറ്റം തടയാൻ നിയമം കൊണ്ടുവരിക,​ ക്ഷേമനിധി ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് ഭാരവാഹികൾ പറഞ്ഞു.