v
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പെൻഷൻകാരുടെ പ്രതിഷേധ യോഗം

കൊട്ടാരക്കര: ആഗസ്റ്റ്, നവംബർ മാസങ്ങളിൽ നൽകേണ്ട പെൻഷൻ കുടിശിക വിതരണം 2023, 2024 വർഷങ്ങളിലേക്കു നീട്ടിയ പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധപ്രകടനവും സമ്മേളനവും കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് പ്രസിഡന്റ് കെ.ജി. അലക്സ് ഉദ്ഘാടനം ചെയ്തു. മദനമോഹൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എ. കരിം, ആർ. ഗണേഷ്, എം. അബ്ദുൾ ഖാദർ, ആർ. മധു, പ്രദീപ് താമരക്കുടി, രാധാകൃഷ്ണപിള്ള, ഉഷേന്ദ്രൻ, സൈമൻ കെ. ഏബ്രഹാം, എം.സി. ജോൺസൺ, രാജ്കുമാർ, മോഹനൻ, ജോൺ,

പുഷ്പാകരൻ, രാഘവൻ, ജയഭദ്രൻ, ശാമുവൽ തുടങ്ങിയവർ സംസാരിച്ചു.