കൊട്ടാരക്കര: ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഓഫീസിന്റെ പരിധിയിൽ വരുന്ന കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലും നെടുവത്തൂർ, ഇളമാട്, വെളിനല്ലൂർ, ചടയമംഗലം, നിലമേൽ, ഇട്ടിവ, കടയ്ക്കൽ, ചിതറ, മേലില, വെട്ടിക്കവല, ഉമ്മന്നൂർ എന്നീ പഞ്ചായത്തുകളിലും 8 മുതൽ അളവു തൂക്ക ഉപകരണങ്ങളുടെ പരിശോധന പിഴകൂടാതെ നടത്തും. 2020 ഒക്ടോബർ

മുതൽ മുദ്ര പതിക്കാൻ ബാക്കിയുള്ളവയാണ് നടത്തുക. ഓട്ടോ റിക്ഷകളുടെ മീറ്റർ പതിപ്പിക്കലും ഇതോടൊപ്പം നടക്കും.
കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ചുകൊണ്ടാണ് ക്യാമ്പ് നടത്തുക. ഫോൺ: 8281698026.