penshan-
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. ചവറ നിയോജക മണ്ഡലം കമ്മിറ്റി ശങ്കരമംഗലത്ത് നടത്തിയ പ്രതിഷേധജ്വാല സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പെൻഷൻ കുടിശിക 3 വർഷത്തേക്ക് മരവിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ്
അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. ഗോപാലകൃഷ്ണൻ നായർ പറഞ്ഞു. അസോ. ചവറ നിയോജക മണ്ഡലം കമ്മിറ്റി ശങ്കരമംഗലത്ത് നടത്തിയ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ്‌ വാര്യത്ത് മോഹൻകുമാർ അദ്ധ്യക്ഷത വഹി​ച്ചു. സംസ്ഥാന സെക്രട്ടറി ജി. ജ്യോതിപ്രകാശ് പ്രതിഷേധജ്വാല തെളിയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.ആർ. നാരായണപിള്ള, എ.കെ. ഫ്രാങ്ക്‌ളിൻ, വർഗീസ് പി എം. വൈദ്യൻ, ജി.ദേവരാജൻ, കുൽസും ഷംസുദീൻ, പി.ബി. ജോയ് ബഷീർ, എ. മുഹമ്മദ്‌ കുഞ്ഞ്, ജെ. ഗോപാലകൃഷ്ണപിള്ള, എൽ. ജസ്റ്റസ്, സി.ആർ. സുരേഷ്, ഇ. ജമാലുദ്ദീൻ, ശ്രീകുമാർ, ഡിക്രൂസ്, മോഹനൻ ശശിധരൻ പിള്ള എന്നിവർ സംസാരി​ച്ചു.