 
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി എഫ്.സി.ഐ ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. രാജീവ് അദ്ധ്യക്ഷനായി. തൊടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധീർ കാരിക്കൽ, എ. ബഷീർ, സുജാത, ബി. പത്മകുമാരി, നദീർ അഹമ്മദ്, ഹാഷിം കായിക്കര തുടങ്ങിയവർ പങ്കെടുത്തു. എ.എം. ആരിഫ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.