കൊല്ലം: സിവിൽ സ്റ്റേഷൻ വളപ്പിലെ വെള്ളക്കെട്ടിനും ഓടയിലെ മാലിന്യ പ്രശ്നത്തിനും പരിഹാരമായി. കൊല്ലം ബാറിലെ രണ്ട് അഭിഭാഷകർ ലീഗൽ സർവീസ് അതോറിട്ടിക്ക് നൽകിയ ഹർജിയെ തുടർന്നാണ് നടപടി. വെള്ളം കെട്ടിനിന്ന സ്ഥലങ്ങളിൽ ചിപ്സ് പാകിയ ശേഷം ടാർ ചെയ്തു. സിവിൽ സ്റ്റേഷന് മുന്നിലൂടെയുള്ള ഓടകളും ശുചീകരിച്ചു. പ്രവൃത്തികൾ ജില്ലാ ജഡ്ജി വി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ന്യായാധിപ സംഘം നേരിട്ട് വിലയിരുത്തി.