ഓടനാവട്ടം: വെളിയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മസേന അംഗങ്ങൾക്ക് നാലര ലക്ഷം രൂപയുടെ തൊഴിൽ ഉപകരണങ്ങൾ വാങ്ങി നൽകി. വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് മാലിന്യമുക്തമാക്കുന്നതിനുള്ള ഉപകരണങ്ങളാണ് നൽകിയത്. പ്രസിഡന്റ് ആർ. ബിനോജ് വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ബി. പ്രകാശ്, ജാൻസി സിജു, കെ. സോമശേഖരൻ, പഞ്ചായത്ത് സെക്രട്ടറി സലിൽ എവുജിൻ തുടങ്ങിയവർ പങ്കെടുത്തു.