punaloor-
ശ്രീ നാരായണ ദേവസ്വം ട്രസ്റ്റ് വാർഷിക പൊതുയോഗം ഗാന്ധിഭവൻ സെക്രട്ടറി ഡേ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ശ്രീ നാരായണ ദേവസ്വം ട്രസ്റ്റ് വാർഷിക പൊതുയോഗം ഗാന്ധിഭവൻ സെക്രട്ടറി ഡേ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. പളളിമണ്ണിൽ ട്രസ്റ്റിന്റെ പർണ്ണശാലയിലെ പുതിയ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ സുരേഷ് സിദ്ധാർത്ഥ അദ്ധ്യക്ഷത വഹിച്ചു. ശ്രീ നാരായണ ദർശനം ലോകം മുഴുവൻ വ്യാപിച്ചു നിൽക്കുന്ന മനുഷ്യസ്നേഹത്തിന്റെ മായാ മന്ത്രമായി ഇപ്പോൾ മാറിക്കഴിഞ്ഞതായി ഡോ.പുനലൂർ സോമരാജൻ പറഞ്ഞു.

ട്രസ്റ്റിന്റെ ഓഡിറ്റോറിയം നി‌ർമ്മാണവുമായി സഹകരിച്ചവരെ ആദരിച്ചു. അംഗത്വ സർട്ടിഫിക്കറ്റിന്റെ വിതരണംനടന്നു. റാണി രതീഷ് സ്വാഗതവും എസ്. രാജീവ് നന്ദിയും പറഞ്ഞു.

സെക്രട്ടറി ഗിരിഷ് ചന്ദ്രൻ കണക്ക് അവതരിപ്പിച്ചു.