photo
തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ അനധികൃത നിയമനങ്ങളും അഴിമതിയുമാണ് നടക്കുന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത്‌ പടിക്കൽ ഏകദിന ഉപവാസം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ അനധികൃത നിയമനങ്ങളും അഴിമതിയുമാണ് നടക്കുന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത്‌ പടിക്കൽ ഏകദിന ഉപവാസം നടത്തി. യു.ഡി.ഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ കാര്യത്തിൽ എൽ.ഡി.എഫ് രാഷ്ട്രീയം കളിക്കരുതെന്നും നിയമനങ്ങളിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററി പാർട്ടി ലീഡർ തൊടിയൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചിറ്റുമൂല നാസർ, ടി. തങ്കച്ചൻ, എൻ. അജയകുമാർ, അഡ്വ. കെ.എ. ജവാദ്, എൻ. രമണൻ, അഡ്വ. സി.ഒ. കണ്ണൻ, വെളുത്തമണൽ അസീസ്, പുതുക്കാട് ശ്രീകുമാർ, ഷിബു എസ്. തൊടിയൂർ, അഡ്വ. മഠത്തിനേത്ത്‌ വിജയൻ, സിംലാൽ എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തൊടിയൂർ വിജയകുമാർ, സഫീന അസീസ്, ടി. ഇന്ദ്രൻ, ബി. രവീന്ദ്രനാഥ്, എൽ. ജഗദമ്മ, ഷാനിമോൾ പുത്തൻവീട്ടിൽ, ശുഭകുമാരി പുളിമൂട്ടിൽ എന്നിവർ ഉപവാസസമരത്തിൽ പങ്കെടുത്തു. സമാപന സമ്മേളനം യു.ഡി.ഫ് നിയോജകമണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. ധർമ്മദാസ് സ്വാഗതവും ബിന്ദു വിജയകുമാർ നന്ദിയും പറഞ്ഞു.