 
പരവൂർ: ചെമ്പകശേരി എച്ച്.എസ്.എസ് സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് വിഷയത്തിൽ കുട്ടികൾക്കായി ക്ലാസ് നടത്തി. ഫയർ ഫോഴ്സ് ഹോം ഗാർഡ്സ് ആൻഡ് സിവിൽ ഡിഫൻസ് ടീം ആണ് ക്ലാസ് നയിച്ചത്. ടീം ലീഡർ പരവൂർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഡോമിനിക്, സ്കൂൾ പ്രിൻസിപ്പൽ മുരളീധരൻപിള്ള, പ്രഥമാദ്ധ്യാപിക ശ്രീകല, അദ്ധ്യാപകരായ രാജു, സതീഷ്, അനിൽകുമാർ, രഞ്ജിനി എന്നിവർ നേതൃത്വം നൽകി.