കൊല്ലം: കൊല്ലത്ത് ജനുവരിയിൽ നടക്കുന്ന ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ 10-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് വൈകിട്ട് 3ന് ചിന്നക്കട കെ.ജി. ബോസ് സെന്ററിൽ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്യും. മുൻ എം.പി പി. രാജേന്ദ്രൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയന്റെയും എ.ഐ.ബി.ഡി.പി.എയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും സംസ്ഥാന, ജില്ലാ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.