ചവറ: മുകുന്ദപുരം 314​ാം നമ്പർ കയർ വ്യവസായ സഹകരണ സംഘത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഏഴിന് രാവിലെ 8.30ന് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. ഡോ. സുജിത് വിയൻപിള്ള എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടിസ്ഥാന സൗകര്യങ്ങഴോടുകൂടിയ നവീകരിച്ച കെട്ടിടം 1720000 രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്. ചടങ്ങിനോടനുബന്ധിച്ച് സംഘത്തിലെ അന്തരിച്ച മുൻ പ്രസിഡന്റുമാരുടെ ഛായാചിത്രം മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ അനാച്ഛാദനം ചെയ്യും. കയർ വികസന ഡയറക്ടർ ആർ. വിനോദ് ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘം പ്രസിഡന്റ് എ. അബ്ബാസ് അറിയിച്ചു.