samudra-
കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രം സംഘടി​പ്പി​ച്ച ഡോ. ബി.ആർ അംബേദ്കർ അനുസ്മരണം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രം സംഘടി​പ്പി​ച്ച ഡോ. ബി.ആർ അംബേദ്കർ അനുസ്മരണം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ആശ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആശാദേവി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. വി.എസ്. ലീ, ഡോ. ജയചന്ദ്രൻ, ശശിധര കുറുപ്പ് തുടങ്ങിയവർ സംസാരി​ച്ചു. എസ്. ബിനു സ്വാഗതവും സമുദ്രതീരം ചെയർമാൻ റുവൽ സിംഗ് നന്ദിയും പറഞ്ഞു.