ഇരവിപുരം: കേരള സംസ്ഥാന അസംഘിടിത തൊഴിലാളി ജനറൽ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു) ഇരവിപുരം മേഖലാ കമ്മിറ്റിയുടെ ക്ഷേമനിധി ബുക്ക് വിതരണം ഇന്ന് നടക്കും. ഇരവിപുരം മേഖലാ യൂണിയൻ പ്രസിഡന്റ് സിന്ധു രാജീവ് അദ്ധ്യക്ഷത വഹിക്കും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എക്സ് .ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്യും. ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.ജി.മുരളീധരൻ ക്ഷേമനിധി ബുക്ക് വിതരണം ചെയ്യും.അഡ്വ .ജി.ഉദയകുമാർ, മുബാഷ്, പുഷ്പരാജൻ, ഷാജി, ടി.പി.അഭിമന്യു, ജയമുരുകൻ എന്നിവർ സംസാരിക്കും. ഇരവിപുരം മേഖലാ സെക്രട്ടറി സതീഷ്ബാബു സ്വാഗതവും ട്രഷറർ ബി.ബാലൻ നന്ദിയും പറയും.