pho
ബി.ഡി.ജെ.എസ് ജന്മദിനാഘോഷം ജില്ല പ്രസിഡന്റ് വനജ വിദ്യാധരൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: ബി.ഡി.ജെ.എസ് ജന്മ വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി പുനലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാതാക ദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർച്ചൽ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ആർച്ചൽ രവികുമാർ, അഞ്ചൽ കൃഷ്ണൻ കുട്ടി, മണിക്കുട്ടൻ, അജയൻ, ഗീത തുളസി, കോമളൻ തുടങ്ങിയവർ സംസാരിച്ചു.