കൊട്ടാരക്കര: വെട്ടിക്കവല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ബഹുനില ലാബ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കെ.ബി. ഗണേശ് കുമാർ എം.എൽ.എ നിർവഹിക്കും. പി.ടി.എ പ്രസിഡന്റ് ബി. ഉണ്ണിക്കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹർഷകുമാർ, പ്രിൻസിപ്പൽ കെ. സിന്ധു, ഹെഡ്മിസ്ട്രസ് എം.എസ്. വിജയലക്ഷ്മി, ഡി. സജയകുമാർ, താര സജികുമാർ, പി.കെ. ഗോപൻ, ബ്രിജേഷ് എബ്രഹാം എന്നിവർ സംസാരിക്കും. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് സയൻസ്, കമ്പ്യൂട്ടർ ലാബുകൾ നിർമ്മിച്ചത്. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ഫർണിച്ചറുകളുടെ സമർപ്പണവും ചടങ്ങിന്റെ ഭാഗമായി നടക്കും.