കൊട്ടാരക്കര: കേരള പൊലീസ് ഓഫീസേഴ്സ് അസോ. കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മാനസികാരോഗ്യവും പൊലീസും' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. 10ന് വൈകിട്ട് 6 മുതൽ സൂം പ്ളാറ്റ്ഫോമിലാണ് വെബിനാർ നടക്കുക. റൂറൽ എസ്.പി കെ.ബി. രവി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ അസോ. പ്രൊഫസർ ഡോ. അരുൺ ബി. നായർ ക്ളാസ് നയിക്കും.